Currency

മികച്ച ബ്രാന്റഡ് കമ്പനികളുടെ പട്ടികയില്‍ ഒമാന്‍ടെല്‍ 

സ്വന്തം ലേഖകന്‍Thursday, April 13, 2017 11:40 am

ഒമാനില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക കമ്പനിയും ഒമാന്‍ ടെല്‍ ആണ്. ഇത്തിസലാത്ത്, ഖ്യൂ എന്‍ ബി, എമിറേറ്റ് എന്‍ ബി ഡി, ഉരീദു, അല്‍ മറായി, നാഷനല്‍ ബാങ്ക് ഓഫ് അബുദാബി, സൈന്‍, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്.

മസ്‌കത്ത്: മികച്ച ബ്രാന്റഡ് കമ്പനികളുടെ പട്ടികയില്‍ ഒമാന്‍ടെല്‍ ഇടം പിടിച്ചു. യു.കെ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടിലാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലെ മികച്ച ബ്രാന്റഡ് കമ്പനികളുടെ പട്ടികയില്‍ ഒമാന്‍ടെലും ഇടം നേടിയത്. ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പട്ടിക തയാറാക്കുന്നത്.

ഒമാനില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയ ഏക കമ്പനിയും ഒമാന്‍ ടെല്‍ ആണ്. ഇത്തിസലാത്ത്, ഖ്യൂ എന്‍ ബി, എമിറേറ്റ് എന്‍ ബി ഡി, ഉരീദു, അല്‍ മറായി, നാഷനല്‍ ബാങ്ക് ഓഫ് അബുദാബി, സൈന്‍, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x