പരാതി പരിഹാര സംവിധാനം, വര്‍ക്ക് ലീവ് നോട്ടീസ്, വര്‍ക്ക് പെര്‍മിറ്റ് റിക്വസ്റ്റ് തുടങ്ങിയ ഇലക്‌ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിട്ടുള്ളത്. മാനവ വിഭവശേഷി മന്ത്രാലയം ഞായറാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്.
മസ്‌കത്ത്: വിവിധ മന്ത്രാലയങ്ങളുടെ ഇലക്‌ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ‘റാന്‍സം വെയര്‍’ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇലക്‌ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ഒമാന്‍ സര്‍ക്കാറിന്റെ ചില കമ്പ്യൂട്ടര്‍ ശൃംഖലകളെയും ‘റാന്‍സം വെയര്‍’ ബാധിച്ചതായും ആക്രമണങ്ങളെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (ഒമാന്‍ സെര്‍ട്ട്) കഴിഞ്ഞദിവസം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
പരാതി പരിഹാര സംവിധാനം, വര്‍ക്ക് ലീവ് നോട്ടീസ്, വര്‍ക്ക് പെര്‍മിറ്റ് റിക്വസ്റ്റ് തുടങ്ങിയ ഇലക്‌ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിട്ടുള്ളത്. മാനവ വിഭവശേഷി മന്ത്രാലയം ഞായറാഴ്ച രാവിലെയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി-കാലാവസ്ഥ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്‌കത്ത് നഗരസഭ എന്നിവയുടെ ഇലക്‌ട്രോണിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മസ്‌കത്ത് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ഓണ്‍ലൈന്‍ ഓഹരി ട്രേഡിങ് നിര്‍ത്തിവെച്ചു. സുരക്ഷയുടെ ഭാഗമായി തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയും അറിയിച്ചു.
കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ക്ക് നിശ്ചിത കോഡ് നല്‍കുകയും തുറക്കാന്‍ നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യുന്ന റാന്‍സം വെയര്‍ വിഭാഗത്തില്‍ പെടുന്ന ‘വാണാക്രൈ’ വൈറസുകളാണ് സൈബര്‍ ആക്രമണത്തിന് ഉപയോഗിച്ചത്. നൂറോളം രാജ്യങ്ങളിലെ ഏതാണ്ട് 57,000 കമ്പ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചതായാണ് കണക്കുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.