
മസ്കത്ത്: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാന്‍ ഒമാന്‍. കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലയത്തിന്റെതാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാവുന്ന പ്രകൃതി സൗഹൃദ ബാഗുകള്‍ വിപണിയിലെത്തിച്ച് പരിഹാരം കാണും. ഇതിന് ആവശ്യമായ നിയമ മാറ്റം കൊണ്ടുവരുന്നത് സംബന്ധിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം വര്‍ധിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറക്കാനും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ തോത് കുറക്കാനും നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.