
ഒമാന്‍: സര്‍ക്കാര്‍ സേവനങ്ങളില്‍ ഡിജിറ്റല്‍ വത്കരണം വ്യാപിപ്പിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ മന്ത്രാലയങ്ങളുടെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയുമായി 59 സേവനങ്ങള്‍ ഡിജിറ്റല്‍ വത്കരിക്കാനാണ് തീരുമാനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയാകും ഈ ഡിജിറ്റല്‍ വത്കരണം നടക്കുക. സ്വകാര്യമേഖലക്കും ഇതില്‍ സുപ്രധാന പങ്കുണ്ടായിരിക്കും. പബ്ലിക്, പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതിന് ആവശ്യമായ സാമ്പത്തിക ചെലവ് സ്വകാര്യ നിക്ഷേപകരില്‍ നിന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഐ.ടി.എ അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് വിവര സാങ്കേതിക, ആശയ വിനിമയ വ്യവസായത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. പുതിയ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുകയും സുതാര്യത ഉയരുകയും ചെയ്യും. ഇതിന് കീഴില്‍ 2022ഓടെ 490 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഐ.എസ്.ഫ്.യു പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.