Currency

വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കില്ലെന്ന് ഒമാന്‍

സ്വന്തം ലേഖകന്‍Saturday, June 27, 2020 11:51 am

മസ്‌കത്ത്: ഒമാനില്‍ നിന്നു വിമാനസര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ചു നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നു ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി. ഇത് സംബന്ധിച്ച് ആലോചനകള്‍ പുരോഗമിക്കുകയാണ്. അതേസമയം രാജ്യത്തു നിന്നു ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ഇതുവരെ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ ഒരോ രാജ്യവും നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായാല്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x