Currency

മസ്‌കത്തില്‍ പരമ്പരാഗത മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ അടുത്തവര്‍ഷത്തോടെ പൂര്‍ണമായി അടച്ചുപൂട്ടും

സ്വന്തം ലേഖകന്‍Tuesday, November 21, 2017 12:36 pm

മാലിന്യസംസ്‌കരണത്തിനുള്ള പുതിയ സംവിധാനങ്ങള്‍ പൂര്‍ണമാകുന്നതോടെയാണ് പരമ്പരാഗതകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത്. ഒമാന്‍ എന്‍വയണ്‍മെന്റല്‍ സര്‍വിസസ് കമ്പനിയുടെ (ബിയ) ചുമതലയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശാസ്ത്രീയസംസ്‌കരണ സംവിധാനങ്ങളോടെയുള്ള ആധുനിക മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ (എന്‍ജിനീയേഡ് ലാന്‍ഡ് ഫില്‍ കേന്ദ്രങ്ങള്‍) നിര്‍മിച്ചുവരികയാണ്.

മസ്‌കത്ത്: പരമ്പരാഗത മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ അടുത്തവര്‍ഷം ആദ്യത്തോടെ പൂര്‍ണമായി അടച്ചുപൂട്ടും. മാലിന്യസംസ്‌കരണത്തിനുള്ള പുതിയ സംവിധാനങ്ങള്‍ പൂര്‍ണമാകുന്നതോടെയാണ് പരമ്പരാഗതകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത്. ഒമാന്‍ എന്‍വയണ്‍മെന്റല്‍ സര്‍വിസസ് കമ്പനിയുടെ (ബിയ) ചുമതലയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശാസ്ത്രീയസംസ്‌കരണ സംവിധാനങ്ങളോടെയുള്ള ആധുനിക മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ (എന്‍ജിനീയേഡ് ലാന്‍ഡ് ഫില്‍ കേന്ദ്രങ്ങള്‍) നിര്‍മിച്ചുവരികയാണ്.

ബര്‍ക്ക, അല്‍ ഇസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം ആധുനികസംവിധാനങ്ങള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ ഏറ്റവും അപകടകരവും സ്ഥിരമായി അടച്ചുപൂട്ടേണ്ടതുമാണെന്ന് ബിയ കോര്‍പറേറ്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് ആക്ടിങ് മേധാവി യഹ്‌യ അല്‍ ഷാര്‍ജി പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിലായി 380ലധികം തുറന്ന മാലിന്യനിക്ഷേപകേന്ദ്രങ്ങളുണ്ടായിരുന്നതില്‍ ഇരുനൂറിലധികവും അടച്ചുപൂട്ടിക്കഴിഞ്ഞു. ഇവിടങ്ങളില്‍ പ്രതിദിനം അയ്യായിരത്തിലധികം ടണ്‍ നഗര മാലിന്യമാണ് എത്തിയിരുന്നത്.

രാജ്യത്ത് വ്യവസായമാലിന്യം ഉയര്‍ന്നതോതിലാണ്. ഇതടക്കം കണക്കിലെടുത്താണ് ‘ബിയ’ സമഗ്ര മാലിന്യസംസ്‌കരണസംവിധാനത്തിന് രൂപം നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x