Currency

ഒമാനില്‍ അപകട മരണങ്ങള്‍ വര്‍ധിച്ചു

സ്വന്തം ലേഖകന്‍Thursday, September 28, 2017 4:50 pm

അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അപകട നിരക്ക് കുറഞ്ഞിട്ടുണ്ട്. ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ആഗസ്ത് അവസാനം വരെ 428 പേര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്.

മസ്‌കത്ത്: ഒമാനില്‍ അപകട മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അപകട നിരക്ക് കുറഞ്ഞിട്ടുണ്ട്. ദേശീയ സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ആഗസ്ത് അവസാനം വരെ 428 പേര്‍ക്കാണ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്.

2016നെ അപേക്ഷിച്ച് 8.1 ശതമാനത്തിന്റെ വര്‍ധനവാണിത്. എന്നാല്‍ അപകട നിരക്കില്‍ 7.1 ശതമാനം കുറവുണ്ടായി. ജൂലൈ മാസത്തില്‍ മാത്രം അപകട നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,814ല്‍ നിന്ന് 2,349 ആയി അപകടങ്ങള്‍ കുറഞ്ഞതായി ദേശീയ സ്ഥിതി വിവര വിഭാഗം വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x