Currency

പരിഷ്കരിച്ച ഗതാഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻSaturday, September 3, 2016 11:39 am

രാജ്യത്ത് പരിഷ്കരിച്ച ഗതാഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. 21 ഭേദഗതികളോടെ ഗതാഗത നിയമ പരിഷ്കാരത്തിനു കഴിഞ്ഞ മാസം ആദ്യമാണു സുൽത്താൻ അംഗീകാരം നൽകിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ആര്‍.ഒ.പിക്ക് അധിക അധികാരം നല്‍കുന്നതാണ് പരിഷ്കരിച്ച നിയമം.

മസ്കറ്റ്: രാജ്യത്ത് പരിഷ്കരിച്ച ഗതാഗത നിയമം നാളെ മുതൽ പ്രാബല്യത്തിൽ വരും. 21 ഭേദഗതികളോടെ ഗതാഗത നിയമ പരിഷ്കാരത്തിനു കഴിഞ്ഞ മാസം ആദ്യമാണു സുൽത്താൻ അംഗീകാരം നൽകിയത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ആര്‍.ഒ.പിക്ക് അധിക അധികാരം നല്‍കുന്നതാണ് പരിഷ്കരിച്ച നിയമം. 

വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കല്‍, ഓടുന്ന വാഹനത്തില്‍നിന്ന് ചപ്പുചവറുകള്‍ വലിച്ചെറിയല്‍ എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴ സംഖ്യ വർധിപ്പിച്ചതിനൊപ്പം തടവ് ശിക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാന പരിഷ്കാരങ്ങൾ ചുവടെ:

  • കാറുകളുടെ നിറം മാറ്റുകയോ ചേസിസ് ആള്‍ട്ടര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ പത്തു ദിവസത്തിനുള്ളില്‍ ഡയറക്ടറേറ്റ് ജനറലിനെ വിവരമറിയിക്കണം.
  • വില്‍പനക്കുള്ള കാറുകള്‍ ഗതാഗത സുരക്ഷയെ ബാധിക്കും വിധം പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്നതും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതും ആര്‍ട്ടിക്ക്ള്‍ 33 നിരോധിച്ചു. ഈ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ റോയല്‍ ഒമാന്‍ പൊലീസിന് അധികാരമുണ്ടായിരിക്കും.
  • 70 സി.സിയില്‍ താഴെയുള്ള സ്കൂട്ടറുകളും എ.ടി.വി വാഹനങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വ്യവസായ വാണിജ്യ മന്ത്രാലയത്തിന്‍െറയും ആര്‍.ഒ.പിയുടെയും അനുമതി വേണം.
  • മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ അപകടമുണ്ടാക്കുകയോ അപകടത്തില്‍ ആളുകള്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ വര്‍ധിക്കും. 
  • വാഹനപാര്‍ക്കിങ്ങില്‍ വരുത്തുന്ന പിഴവുകള്‍ക്കുള്ള സംഖ്യ വര്‍ധിപ്പിച്ചിരിക്കുന്നത്.
  • ആംബുലന്‍സുകള്‍ക്കും ബസുകള്‍ക്കും ടാക്സികള്‍ക്കുമുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ 100 റിയാൽ പിഴ നൽകണം.
  • വികലാംഗര്‍ക്കായുള്ള സ്ഥലങ്ങളില്‍ വാഹനമിട്ടാല്‍ 20 റിയാൽ പിഴ ചുമത്തും. 
  • ഗതാഗത നിയമങ്ങള്‍ നടപ്പില്‍വരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അധികാരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക്കിന് പകരം ഇനി പൊലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറലിന് ആയിരിക്കും
  • വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കല്‍, ഓടുന്ന വാഹനത്തില്‍നിന്ന് ചപ്പുചവറുകള്‍ വലിച്ചെറിയല്‍ എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴ സംഖ്യ വര്‍ധിപ്പിച്ചു

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x