Currency

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനവുമായി ഒമാന്‍-യുഎഇ എക്‌സ്‌ചേഞ്ച്

സ്വന്തം ലേഖകന്‍Friday, December 14, 2018 1:17 pm

ഒമാന്‍: മൊബൈല്‍ ഫോണില്‍ നിന്നോ ലാപ്‌ടോപ്പില്‍നിന്നോ ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്താനുള്ള നൂതന സംവിധാനവുമായി ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച്. ഇതിനായി പുതിയ മൊബൈല്‍ ആപ്പും വെബ്‌സൈറ്റും പുറത്തിറക്കി.

എക്‌സ്‌ചേഞ്ച് നിരക്കുകള്‍ സദാ അറിയാനും ഉചിതമായ സമയം നോക്കി പണമയയ്ക്കാനും സാധിക്കും. ഒമാനില്‍നിന്ന് ലോകത്തെവിടേക്കും ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച് മൊബൈല്‍ ആപ്പ് വഴിയോ (www.om.uaeexchange.com) ഓണ്‍ലൈന്‍ വഴിയോ ഒറ്റ തവണ റജിസ്റ്റര്‍ ചെയ്താല്‍ എത്രതവണയും ഓണ്‍ലൈനില്‍ പണം അയയ്ക്കാം. ഈ സേവനം നല്‍കുന്ന സുല്‍ത്താനേറ്റിലെ ആദ്യഎക്‌സ്‌ചേഞ്ചാണ് ഒമാന്‍ യുഎഇ എക്‌സ്‌ചേഞ്ച്.

ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പണമിടപാട് സ്റ്റാറ്റസ്, എക്‌സ്‌ചേഞ്ച് നിരക്ക്, ഇമെയില്‍, എസ്എംസ് സന്ദേശങ്ങള്‍, വോയിസ് കമന്റ് തുടങ്ങിയ സേവനങ്ങളും വെബ് സൈറ്റില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x