Currency

ഒമാനില്‍ മൂല്യവര്‍ധിത നികുതി ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Tuesday, March 16, 2021 3:37 pm

മസ്‌കത്ത്: ഒമാനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) അടുത്ത മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും. നികുതി വിഭാഗം ചെയര്‍മാന്‍ സഊദ് ബിന്‍ നാസര്‍ ബിന്‍ റാശിദ് അല്‍ ശുകൈലി ഇതു സംബന്ധിച്ച് ഉത്തരവറിക്കി.

പരോക്ഷ നികുതിയായ വാറ്റ് ആത്യന്തികമായി വഹിക്കേണ്ടത് ഉപഭോക്താവാണ്. അഞ്ചു ശതമാനമാണ് വാറ്റ്. വില്‍പ്പനക്കാരന്‍ നികുതി കണക്കുകൂട്ടി ശേഖരിച്ച് അധികൃര്‍ക്ക് നല്‍കുന്നു. അധിക ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യത്ത് വാറ്റ് ബാധകമാണ്. ചിലതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഓരോ വില്‍പ്പന കേന്ദ്രത്തിലും വിതരണ ശൃംഖലയിലും നികുതി ഈടാക്കും.

സുല്‍ത്താനേറ്റിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും വാറ്റുണ്ടാകും. ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങള്‍ 2016 നവംബറില്‍ ഒപ്പുവെച്ച ഏകീകൃത വാറ്റ് കരാര്‍ പ്രകാരമാണ് ഒമാനില്‍ നിയമം കൊണ്ടുവന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വാറ്റ് നടപ്പാക്കുന്ന രാജ്യമാണ് ഒമാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x