Currency

ഒമാനില്‍ താല്‍ക്കാലിക വിസാ നിരോധനം തുടരും

സ്വന്തം ലേഖകന്‍Monday, November 27, 2017 9:24 pm

നിര്‍മാണ, ശുചീകരണ തൊഴിലാളികളുടെ പുതുക്കിയ നിരോധനം ഡിസംബര്‍ മുതലും മറ്റു തസ്തികകളിലേത് ജനുവരി മുതലുമാണ് പ്രാബല്യത്തില്‍ വരുക. ആറുമാസത്തെ താല്‍ക്കാലിക വിസാ നിരോധനം ആദ്യമായി നിലവില്‍ വന്നത് 2013 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ്.

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലായി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസാ നിരോധനം തുടരും. ആറുമാസത്തേക്കാണ് നിരോധനം നീട്ടിയത്. ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മാണ, ശുചീകരണ തൊഴിലാളികള്‍, കൊല്ലപ്പണിക്കാരന്‍, കാര്‍പെന്ററി വര്‍ക്‌ഷോപ്പ്, സെയില്‍സ് പേഴ്‌സന്‍/മാര്‍ക്കറ്റിങ് പേഴ്‌സന്‍ തുടങ്ങിയ തസ്തികകളിലാണ് വിസാ നിരോധം നിലവിലുള്ളത്.

നിര്‍മാണ, ശുചീകരണ തൊഴിലാളികളുടെ പുതുക്കിയ നിരോധനം ഡിസംബര്‍ മുതലും മറ്റു തസ്തികകളിലേത് ജനുവരി മുതലുമാണ് പ്രാബല്യത്തില്‍ വരുക. ആറുമാസത്തെ താല്‍ക്കാലിക വിസാ നിരോധനം ആദ്യമായി നിലവില്‍ വന്നത് 2013 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ്. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും ഇത് പുതുക്കി വരുകയായിരുന്നു. നിലവില്‍ ഈ വിസകളില്‍ ജോലിചെയ്യുന്നവര്‍ക്ക് നിരോധനം ബാധകമല്ല.

എക്‌സലന്റ് ഗ്രേഡ് വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്കും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും കണ്‍സല്‍ട്ടന്‍സികള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായ, വികസന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x