Currency

ഇന്ത്യയടക്കം 4 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ ചട്ടങ്ങളില്‍ ഒമാന്‍ ഇളവ് വരുത്തി

സ്വന്തം ലേഖകന്‍Tuesday, April 25, 2017 12:04 pm

ഇന്ത്യ, ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് അനിവദിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്‌പോണ്‍സറില്ലാതെ വിസ അനുവദിക്കും വിധമാണ് ഇ-വിസാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

ഒമാന്‍: ഇന്ത്യയടക്കം നാലു രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയതായി ഒമാന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഇന്ത്യ, ഇറാന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് അനിവദിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്‌പോണ്‍സറില്ലാതെ വിസ അനുവദിക്കും വിധമാണ് ഇ-വിസാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

അതേസമയം സ്‌പോണ്‍സറില്ലാതെ ഈ രാജ്യക്കാര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാന്‍ കഴിയുന്നത് ട്രാവല്‍ ആന്റ് ടൂറിസം ഓഫീസുകളും ത്രി നക്ഷത്രം മുതല്‍ പഞ്ചനക്ഷത്രം വരെയുള്ള ഹോട്ടലുകളും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മാ്രതമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സിനാണ് ഈ സ്ഥാപനങ്ങള്‍ വിസാ അപേക്ഷ സമര്‍പ്പിക്കേണ്ടത്. രാജ്യത്ത് ഒരു മാസം താമസിക്കുന്നതിനുള്ള അനുവാദമാണ് ഈ വിസയിലൂടെ ലഭിക്കുന്നത്. പിന്നീട് താല്‍പര്യമുള്ളവര്‍ക്ക് കാലാവധി നീട്ടാനും അവസരമുണ്ടാകും. ദേശീയ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമാണ് ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x