അന്തരീക്ഷ ഊഷ്മാവ് താഴുകയും ഒമാനില്‍ തണുപ്പ് കഠിനമാവുകയും ചെയ്തു. ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളില്‍ പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അന്തരീക്ഷ ഊഷ്മാവ്.
മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ശീതക്കാറ്റും. അന്തരീക്ഷ ഊഷ്മാവ് താഴുകയും ഒമാനില്‍ തണുപ്പ് കഠിനമാവുകയും ചെയ്തു. ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളില്‍ പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അന്തരീക്ഷ ഊഷ്മാവ്.
മസ്കറ്റ്, സൊഹാര്‍, സലാല, സൂര് തുടങ്ങി വിവിധ പ്രവശ്യകളില്‍ പത്തുമുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില അനുഭവപ്പെട്ടത്. ഞായറാഴ്ചയും തണുപ്പ് തുടരാന്‍ സാധ്യതയുണ്ട്. ജബല്‍ ശംസില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയായി താപനില താഴാനിടയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫഹൂദ്, ഖര്ന് ആലം, യാലോനി, തുംറൈത്ത്, മര്‍മൂല്‍, ഖൈറൂന്‍, ഹൈമ, മഹൂത്ത്, സമൈം, സാദ, മുഖ്ഷിന്‍, അല്‍ മസുന് എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ പ്രദേശങ്ങളില്‍ പൊടിക്കാറ്റും മണല്‍കാറ്റും പ്രതീക്ഷിക്കാമെന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അറിയിപ്പിലുണ്ട്.
പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം സലാം എയര്‍, ഒമാന്‍ എയര്‍ എന്നിവയുടെ ചില ആഭ്യന്തര സര്‍വിസുകള്‍ റദ്ദാക്കി.സലാം എയറിന്റെ രണ്ടു സലാല സര്‍വിസുകളാണ് റദ്ദാക്കിയത്്. ഒമാന്‍ എയറിന്റെ കസബ് സര്‍വിസും റദ്ദാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.