Currency

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സി ഇറക്കുമതി ചുങ്കം ഒമാന്‍ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Saturday, February 18, 2017 1:29 pm

ഒമാനില്‍ കറന്‍സി ഇറക്കുമതിക്ക് 0.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഈ മാസം 13നാണ് കറന്‍സികള്‍ക്ക് ചുങ്കം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒമാന്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് കറന്‍സി കൊണ്ടു വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി ചുങ്കം ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് ദിവസവും ദശലക്ഷക്കണക്കിന് റിയാല്‍ വിലവരുന്ന വിദേശ കറന്‍സികളെത്തുന്ന ഒമാനില്‍ കറന്‍സി ഇറക്കുമതിക്ക് 0.5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ഈ മാസം 13നാണ് കറന്‍സികള്‍ക്ക് ചുങ്കം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതോടെ ഒമാനിലെ വിദേശ കറന്‍സികളുടെ വില പഴയ നിരക്കിലേക്ക് തന്നെ തിരിച്ചെത്തി. നികുതി പ്രഖ്യാപനം വന്നതോടെ ബാങ്കുകളും വിനിമയ സ്ഥാപനങ്ങളും കറന്‍സി ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ വിദേശ കറന്‍സികള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ക്ഷാമം നേരിട്ടതിന്റെ ഫലമായി വിദേശ കറന്‍സികളുടെ വില വര്‍ധിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x