
മസ്‌കറ്റ്: ഖറന്‍ ഖശൂഹ് ആഘോഷിച്ച് ഒമാന്‍. രാജ്യത്തു തുടരുന്ന മഴ കാരണം മിക്ക ‘ഖറന്‍ ഖശൂഹ് ‘ ആഘോഷങ്ങളും മാളുകളിലായിരുന്നു അരങ്ങേറിയത്. സംസ്‌കാര സമ്പന്നമായ പാരമ്പര്യവുമായി ബന്ധമുള്ള ജനപ്രീതിയാര്‍ജ്ജിച്ച ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് കുട്ടികളും യുവാക്കളും ‘ഖറന്‍ ഖശൂഹ് ‘ ആഘോഷത്തിനായി എത്തിയിരുന്നത്. റംസാന്‍ മാസത്തിന്റെ പതിനഞ്ചാം രാവില്‍ അറബ് കൗമാരങ്ങളുടെ പരമ്പരാഗത ആഘോഷമാണ് ‘ഖറന്‍ ഖശൂഹ്’.
മഗരിബ് നിസ്‌കാരത്തിനു ശേഷം കുട്ടികള്‍ പാട്ടും നൃത്തവും കളിയുമായി ആഘോഷത്തിന് തുടക്കം കുറിച്ചു. റംസാന്‍ മാസം പകുതിയിലേക്കു എത്തി കഴിഞ്ഞു എന്ന സന്ദേശമാണ് കുട്ടികള്‍ ഇതിലൂടെ കൈമാറുന്നത്. കുട്ടികള്‍ക്ക് മാത്രമായി പരിമിതിപെടുത്തിയ ഒരു ആഘോഷമല്ല ഖറന്‍ ഖശൂഹ്.
ആഘോഷത്തില്‍ മുതിര്‍ന്നവരും പങ്കു ചേരും. പഴയ കാലം മുതല്‍ക്കു തന്നെ രാജ്യത്തെ വിവിധ പ്രാവശ്യകളിലുള്ള കുടുംബങ്ങളും അര്‍ദ്ധരാത്രി വരെ ‘ഖരന്‍ ഖാശൂഹ്’ ആഘോഷം തുടര്‍ന്ന് വന്നിരുന്നു. ആഘോഷങ്ങളുടെ തനിമയും സന്ദേശവും ഒട്ടും ചോര്‍ന്നു പോകാതെയാണ് ‘ഖറന്‍ ഖശൂഹ് ‘ ആഘോഷം പുതു തലമുറക്കായി കൈമാറുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.