രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സ്‌പെഷാലിറ്റി ആശുപത്രികളിലും ട്രീറ്റ്മന്റെ് കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിസ അനിവാര്യമാണ്. അല്ലാത്ത പക്ഷം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാം.
മസ്‌കത്ത്: ഇന്ത്യയില്‍ ചികിത്സയ്ക്ക് എത്തുന്ന ഒമാന്‍ സ്വദേശികള്‍ മെഡിക്കല്‍ വിസയില്‍ മാത്രമേ വരാന്‍ പാടുള്ളൂവെന്ന് മുന്നറിയിപ്പ്. മുംബൈയിലെ ഒമാന്‍ കോണ്‍സുലേറ്റ് ജനറലാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സ്‌പെഷാലിറ്റി ആശുപത്രികളിലും ട്രീറ്റ്മന്റെ് കേന്ദ്രങ്ങളിലും ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ വിസ അനിവാര്യമാണ്. അല്ലാത്ത പക്ഷം ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകാം.
നേരത്തേ മെഡിക്കല്‍ വിസക്ക് അധിക നിരക്കുള്ളതിനാല്‍ സ്വദേശികള്‍ ടൂറിസ്റ്റ് വിസയില്‍ പോകുന്നത് പതിവായിരുന്നു. ഇത് വിമാനത്താവളങ്ങളില്‍ അടക്കം തടഞ്ഞുവെക്കപ്പെടുന്ന സാഹചര്യത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് വിസാ നിരക്കുകളില്‍ കുറവുവരുത്തിയിരുന്നു.
ഏപ്രില്‍ ഒന്നുമുതലാണ് മെഡിക്കല്‍ വിസാ നിരക്കുകളില്‍ മാറ്റം വരുത്തിയത്. ആറുമാസ കാലാവധിയുള്ള വിസയ്ക്ക് 30.9 റിയാലാണ് നിരക്ക്. ഒരു വര്‍ഷ കാലാവധിയുള്ളതിന് 46.3 റിയാലും നല്‍കണം. ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് എംബസി ആഭിമുഖ്യത്തില്‍ മെഡിക്കല്‍ വിസ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബി.എല്‍.എസ് സെന്ററില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.
പരമാവധി ഒരു വര്‍ഷം വരെയാണ് വിസ നല്‍കുക. ജീവിത പങ്കാളി, മക്കള്‍ അല്ലെങ്കില്‍ രക്തബന്ധത്തിലുള്ളവര്‍ക്കാണ് രോഗിക്ക് ഒപ്പം സഹായത്തിന് പോകാന്‍ വിസ നല്‍കുക. പരമാവധി രണ്ട് പേര്‍ക്കാകും രോഗിക്ക് ഒപ്പം പോകാന്‍ വിസ ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.