Currency

ഒമാനും സ്വദേശിവത്കരണത്തിലേക്ക്; അടുത്തഘട്ടത്തില്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Sunday, December 10, 2017 8:14 am

മസ്‌കത്ത്: ഒമാനില്‍ സ്വദേശിവത്കരണ നടപടികള്‍ കാര്‍ക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചനകള്‍ നല്‍കി വ്യവസായ വാണിജ്യ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി. ഓരോ വര്‍ഷവും സ്വകാര്യ മേഖല പതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഈ അവസരങ്ങളുടെ മതിയായ വിഹിതം സ്വന്തമാക്കാന്‍ ഒമാനി തൊഴിലന്വേഷകരോട് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം ലഭ്യമായ തൊഴിലിന് സ്വദേശികള്‍ പ്രാപ്തരല്ലാതെ വരുകയോ വേണ്ടത്ര പരിശീലനം ലഭിക്കാതിരിക്കുകയോ ചെയ്താല്‍ വിദേശികളെ റിക്രൂട്ട് ചെയ്യാം.

സ്വദേശിവത്കരണത്തിന്റെ വിജയം ഉറപ്പാക്കാന്‍ അടുത്തഘട്ടത്തില്‍ കര്‍ശന നടപടികളെടുക്കും. ഒമാന്‍ ടെലിവിഷന്റെ ‘ടുഗദര്‍ വീ വര്‍ക്ക്’ പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികള്‍ക്ക് വായ്പകളും മന്ത്രാലയത്തിന്റെ സേവനങ്ങളും മറ്റും നിഷേധിക്കുന്നതടക്കമുള്ള നടപടികളാകും അടുത്ത ഘട്ടത്തില്‍ നടപ്പില്‍ വരുത്തുക.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി 17 ലക്ഷത്തിലധികം തൊഴിലുകളാണ് സ്വകാര്യ മേഖലയില്‍ ലഭ്യമായപ്പോള്‍ ബഹുഭൂരിപക്ഷവും കരസ്ഥമാക്കിയത് വിദേശികളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x