മസ്കത്ത്: ഒമാനില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ തസ്തികകള്‍ സ്വദേശിവത്കരിച്ചു. തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശികള്‍ക്ക് 32000 തൊഴിലവസരങ്ങളില്‍ ഭൂരിപക്ഷവും സ്വകാര്യ മേഖലയില്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
അഡ്മിനിസ്ട്രേഷന് ആന്റ് രജിസ്ട്രേഷന് ഡീന്‍ഷിപ്പ്, സ്റ്റുഡന്റ് അഫെയേഴ്സ്, സ്റ്റുഡന്റ് സര്‍വീസസ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകളിലെയും വിഭാഗങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ്, ഫൈനാന്‍ഷ്യല്‍ തസ്തികകളാണ് സ്വദേശിവത്കരിച്ചത്. ഇതിന് പുറമെ സ്റ്റുഡന്റ് കൗണ്‍സലിങ്, സോഷ്യല്‍ കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ എല്ലാ തസ്തികകളിലും സ്വദേശികളെയേ നിയമിക്കാന്‍ പാടുള്ളൂ.
സ്വദേശികള്‍ക്ക് ഈ വര്‍ഷം 32000 തൊഴിലവസരങ്ങളും തൊഴില്‍ പരിശീലനത്തിനുള്ള പതിനായിരം അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പുതുതായുള്ള തൊഴിലവസരങ്ങളില്‍ പലതും നിലവില്‍ ജോലി ചെയ്യുന്നവരെ ഒഴിവാക്കിയുള്ള നിയമനമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.