
മസ്‌കത്ത്: ഒമാനില്‍ സ്വകാര്യ ആരോഗ്യ രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് ശൂറാ കൗണ്‍സില്‍ നിര്‍ദേശം. ലാബ് ടെക്‌നീഷ്യന്‍, ഡോക്ടര്‍മാരുടെ സഹായി, ഫിസിയോ തെറാപ്പിസ്റ്റ്, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റുമാരുടെ സഹായി, റേഡിയോളജിസ്റ്റ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവത്കരണത്തിന് ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചത്. ഈ വിഭാഗങ്ങളില്‍ നിരവധി സ്വദേശികള്‍ തൊഴില്‍രഹിതരായി ഉണ്ടെന്ന് കൗണ്‍സില്‍ വിലയിരുത്തി.
അതേസമയം ഡോക്ടര്‍മാരൊഴികെ സ്വകാര്യ ആരോഗ്യ മേഖലയിലെ പല തസ്തികകളിലും 35 ശതമാനം സ്വദേശിവത്കരണം ഒമാനില്‍ നിലവിലുണ്ട്. ഏതെങ്കിലും മേഖലകളില്‍ പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടോയെന്നതടക്കം കാര്യങ്ങള്‍ വ്യക്തമല്ല. വിദേശികളുടെ താമസ നിയമത്തിലെ ചില ഭേദഗതികളും ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.