
മസ്‌കത്ത്: ഒമാനിലെ ഇന്ധന സ്റ്റേഷനുകളിലെ മാനേജര്‍ തസ്തികകള്‍ സ്വദേശിവത്കരിക്കുന്നു. ഒമാനിലെ 655 ഓളം ഇന്ധനസ്റ്റേഷനുകളിലാണ് സ്വദേശി മാനേജര്‍മാരെ നിയമിക്കുക. ഹയര്‍ ഡിപ്ലോമ/ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ സമാന യോഗ്യതകള്‍ ഉള്ളവര്‍ക്കായിരിക്കും നിയമനം. തൊഴില്‍ മന്ത്രാലയവും, ഒമാന്‍ സൊസൈറ്റി ഫോര്‍ ഓയില്‍ സര്‍വീസസ് ചേര്‍ന്ന് സ്വദേശിവത്കരണ പദ്ധതിക്ക് തുടക്കമിട്ടു.
വിവിധ മേഖലകളിലെ തൊഴില്‍ ലഭ്യത പുനരവലോകനം ചെയ്യുന്നതിനായി സ്വകാര്യ മേഖലയുമായി ചേര്‍ന്ന് മന്ത്രാലയം പ്രവര്‍ത്തിച്ചുവരുകയാണ്. നിലവില്‍ ഈ തസ്തികയില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.