
മസ്‌കത്ത്: 4ജി വേഗതയില്‍ വികസിതരാജ്യങ്ങളെ പിന്തള്ളി ഒമാന്‍ മുന്നേറ്റം. അറേബ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ 4ജി വേഗത ലഭ്യമാകുന്നത് ഒമാനിലാണെന്ന് പുതിയ സര്‍വേ. ‘ഓപണ്‍ സിഗ്‌നല്‍’ ആണ് ഇത് സംബന്ധിച്ച് സര്‍വ്വേ നടത്തിയത്. സര്‍വേയില്‍ ഏറ്റവും കൂടുതല്‍ 4ജി വേഗത ലഭ്യമാകുന്ന 30 രാജ്യങ്ങളുടെ പട്ടികയില്‍ ഒമാന്‍ സ്ഥാനം പിടിച്ചു. എല്ലാ അറേബ്യന്‍ രാജ്യങ്ങള്‍ക്കും പുറമെ യു.എസ്, ഫ്രാന്‍സ്, യു.കെ, ജര്‍മനി, സ്വീഡന്‍ രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാന്റെ നേട്ടം.
77 രാജ്യങ്ങളിലായി 38 ലക്ഷം ഡിവൈസുകളില്‍ നിന്ന് 5000 കോടി തവണ വേഗത അളന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സര്‍വേ നടത്തിയവര്‍ പറയുന്നു. ഇതില്‍ ഒമാന്റെ 4ജി വേഗത സെക്കന്‍ഡില്‍ 24.68 മെഗാബൈറ്റ് ആണ്. ആഗോളാടിസ്ഥാനത്തിലെ ശരാശരി 4ജി വേഗത സെക്കന്‍ഡില്‍ 16.6 മെഗാബൈറ്റ് ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.