ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 നെക്കാള്‍ 15 ശതാമനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
ഒമാന്‍: ഒമാനില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ചെലവഴിക്കുന്ന തുകയില്‍ വര്‍ധന. ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 നെക്കാള്‍ 15 ശതാമനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. സന്ദര്‍ശകര്‍ 2014ല്‍ 251 ദശലക്ഷം ഒമാനി റിയാല്‍ രാജ്യത്തു ചിലവഴിച്ചപ്പോള്‍, 2015ല്‍ ഇത് 288 ദശലക്ഷം റിയാല്‍ ആയി ഉയര്‍ന്നു.
2015 ലെ ആഭ്യന്തര വരുമാനത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വിഹിതം മൂന്നു ശതമാനമാണ്. 2040 ഓടെ ഇത് ആറ് ശതമാനമാക്കി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.