Currency

നഗരത്തിലെ ആദ്യത്തെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, May 12, 2017 4:07 pm

897 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഏഴ് നിലകളിലായി 165 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടി നഗരസഭയുമായി സഹകരിച്ചാണ് മള്‍ട്ടി - ലെവല്‍ പാര്‍ക്കിംഗ് നിര്‍മിച്ചിരിക്കുന്നത്.

മസ്‌കത്ത്: നഗരത്തിലെ ആദ്യത്തെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് പ്രവര്‍ത്തനം ആരംഭിച്ചു. സുഹൈല്‍ ബഹ്വാന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ റൂവി, കോമേഴ്സ്യല്‍ ബിസിനസ് ഡിസ്ട്രിക്റ്റില്‍ (സിബിഡി) ആണ് മള്‍ട്ടി ലവല്‍ പാര്‍ക്കിംഗ് നിര്‍മിച്ചത്.

897 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഏഴ് നിലകളിലായി 165 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടി നഗരസഭയുമായി സഹകരിച്ചാണ് മള്‍ട്ടി – ലെവല്‍ പാര്‍ക്കിംഗ് നിര്‍മിച്ചിരിക്കുന്നത്. മബലേ, മത്ര, അല്‍ ഖൂദ്, ഗാല, ബോഷര്‍ എന്നിവിടങ്ങളിലും പതിയ മള്‍ട്ടി പാര്‍ക്കിംഗ് നിര്‍മിക്കുന്നതിനായി ഹൗസിംഗ് മന്ത്രാലയം സ്ഥലം അനുവദിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x