Currency

ഒമാനില്‍ മധ്യാഹ്ന വിശ്രമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Friday, June 1, 2018 12:47 pm

മസ്‌കത്ത്: പുറം തൊഴില്‍ ജീവനക്കാര്‍ക്ക് മാനവവിഭവ മന്ത്രാലയം അനുവദിച്ച മധ്യാഹ്ന വിശ്രമം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ ആഗസ്റ്റ് 31 വരെയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. ചൂടില്‍നിന്നുള്ള മോചനത്തിനായി ഏര്‍പെടുത്തിയ മധ്യാഹ്ന വിശ്രമം നിര്‍മാണ മേഖലയിലെയും മറ്റും തൊഴിലാളികള്‍ക്ക് ആശ്വാസമാകും. വിശ്രമം നല്‍കാതെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ 45നും 49നുമിടയില്‍ അന്തരീക്ഷ ഊഷ്മാവാണ് രേഖപ്പെടുത്തിയത്. 49 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ റമസാന്‍ വ്രതകാലം കനത്ത ചൂടുകാലത്താണ് എത്തിയത് എന്നതിനാല്‍ പുറം ജോലിയെടുക്കുന്ന വിശ്വാസികള്‍ക്ക് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കി. പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതമേല്‍ക്കാതിരിക്കാനും ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x