സലാം എയര്‍ എ 320 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഉച്ചക്ക് 2.15നു പുറപ്പെടുന്ന വിമാനം 4.40നാണ് മസ്‌കത്തിലെത്തുക. ഉച്ചക്ക് 12.50ന് മസ്‌കത്തില്‍ നിന്നും പുറപ്പെട്ട് 1.15ന് ദോഹയിലെത്തും.
മസ്‌കത്ത്: മസ്‌കത്തില്‍ നിന്നും ദോഹയിലേക്ക് സലാം എയര്‍ വിമാനം സര്‍വീസ് ആരംഭിച്ചു. മസ്‌കത്ത് വഴി സലാല, സുഹാര്‍, ദുബായ്, മദീന, ജിദ്ദ, സൈല്‍കോട്ട്, കറാച്ചി എന്നീ നഗരങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസ്. സലാം എയര്‍ ആഴ്ചയില്‍ അഞ്ചു സര്‍വീസാണ് നടത്തുക. സലാം എയര്‍ സര്‍വീസ് ആരംഭിക്കുന്ന നാലാമത്തെ രാജ്യമാണ് ഖത്തര്‍.
സലാം എയര്‍ എ 320 വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഉച്ചക്ക് 2.15നു പുറപ്പെടുന്ന വിമാനം 4.40നാണ് മസ്‌കത്തിലെത്തുക. ഉച്ചക്ക് 12.50ന് മസ്‌കത്തില്‍ നിന്നും പുറപ്പെട്ട് 1.15ന് ദോഹയിലെത്തും.
പുതിയ വിമാന സര്‍വീസ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കുറഞ്ഞ ചെലവില്‍ യാത്രയ്ക്ക് സൗകര്യമൊരുക്കും. കൂടാതെ മറ്റു നഗരങ്ങളിലേക്ക് യാത്ര തുടരുന്നതിനും സൗകര്യമൊരുങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.