Currency

ഖരീഫ് ഫെസ്റ്റിവല്‍; വിനോദസഞ്ചാരികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ഒമാന്‍

സ്വന്തം ലേഖകന്‍Tuesday, June 25, 2019 6:50 pm

മസ്‌കത്ത്: വിനോദസഞ്ചാരികള്‍ രാജ്യത്ത് മാന്യമായ വസ്ത്രം ധരിക്കണമെന്നും പ്രാദേശിക സംസ്‌കാരങ്ങളെ മാനിക്കണമെന്നും ഒമാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഖരീഫ് ഫെസ്റ്റിവലിന് എത്തുന്ന സന്ദര്‍ശകര്‍ക്കായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

മാന്യമായ വസ്ത്രധാരണവും ഒമാനികളുടെ രീതികളെയും മാനിക്കണമെന്ന് കാണിച്ച് അര ലക്ഷത്തിലധികം ലഘുലേഖകളാണ് വിതരണം ചെയ്തത്. ടൂറിസ്റ്റുകളെ എത്തിക്കുന്ന ബസുകളുടെ സ്‌ക്രീനുകളിലും ഇക്കാര്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ക്കിടയിലും വെച്ച് ഫോട്ടോകള്‍ എടുക്കുന്നവര്‍ അതിനുള്ള അനുവാദം വാങ്ങിയിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എടുക്കരുതെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ അറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x