Currency

പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഖത്തറില്‍ അപേക്ഷ നല്‍കേണ്ടത് ഇനി ഓണ്‍ലൈനായി മാത്രം

സ്വന്തം ലേഖകന്‍Tuesday, September 19, 2017 2:40 pm

ദോഹ: ഖത്തറില്‍ നിന്ന് പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷ സെപ്റ്റംബര്‍ 15 മുതല്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നത് മാത്രമെ സ്വീകരിക്കുകയുള്ളു. 15 നു ശേഷം നേരിട്ട് പാസ്പോര്‍ട്ട് ഓഫീസില്‍ കടലാസില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

http://passport.gov.in/nri/Online.do. എന്ന വെബ്സൈറ്റിലൂടെയാണ് പാസ്പോര്‍ട്ടിനുള്ള അപേക്ഷ നല്‍കേണ്ടത്. പാസ്പോര്‍ട്ട് ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഫോം വെബ്‌സൈറ്റില്‍ ലഭ്യമാവും. ഇവിടെ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം ഇതിന്റെ പ്രിന്റൗട്ട് എടുക്കാം. ലഭിക്കുന്ന പ്രിന്റൗട്ടില്‍ ആവശ്യമായ കാര്യം എഴുതുകയും ഫോട്ടോ പതിപ്പിക്കുകയും ചെയ്യണം.

ഒപ്പും വിരലടയാളവും രേഖപ്പെടുത്തിയശേഷം അപേക്ഷാ ഫീസ്, മറ്റു രേഖകള്‍ എന്നിവ സഹിതം എംബസിയില്‍ നേരിട്ടു സമര്‍പ്പിക്കുക. നവജാത ശിശുക്കളാണെങ്കില്‍ ജനന റജിസ്ട്രേഷന്‍ ഫോം കൂടി ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ക്ക്: www.indianembassyqatar.gov.in


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x