
ഖത്തര്‍: ലോകത്ത് ആദ്യമായി 5ജി ഇന്റര്‍നെറ്റ് സേവനം ഖത്തറില്‍ അവതരിപ്പിച്ചു. പൊതുമേഖല സ്ഥാപനമായ ഉരീദുവാണ് 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. സെക്കന്റില്‍ 10 ജിബി വരെയാണ് 5ജിയുടെ വേഗത. നിലവില്‍ സെക്കന്റില്‍ 256 എംബി വേഗത ലഭ്യമാക്കിയിട്ടുണ്ട്. 3.5ജിഗാ ഹെഡ്സ് സ്പെക്ട്രം ബാന്‍ഡ് വഴിയാണ് 5ജി ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഉപരോധം തലയ്ക്കു മുകളിലുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ഖത്തര്‍ ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടികയറുകയാണ്.
5ജിയുടെ അവതരണത്തിലൂടെ ചരിത്രത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഖത്തറും പൊതുമേഖലാ ടെലികോം സ്ഥാപനമായ ഉരീദുവും നടത്തിയിരിക്കുന്നതെന്നും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ജനതയായി ഖത്തര്‍ ജനത മാറിയിരിക്കുന്നുവെന്നും ഉരീദു ഖത്തര്‍ സിഇഒ വലിദ് അല്‍ സഈദ് പറഞ്ഞു.
രാജ്യത്തെ വാണിജ്യസ്ഥാപനങ്ങളില്‍ 5ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. അടുത്ത വര്‍ഷം പകുതിയോടെയേ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തൂവെന്നാണ് സൂചന. പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയാണ് ആദ്യ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.