
മസ്‌കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ 202 തടവുകാര്‍ക്ക് മോചനം. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ഇവരില്‍ 89 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പ്രിയപ്പെട്ടവരില്ലാതെ ആഘോഷവേളകളുടെ മാറ്റ് കുറയാതിരിക്കാനാണ് തടവുകാരുടെ മോചനം. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ സുല്‍ത്താന്‍ മോചിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.