
മസ്കത്ത്: പുതിയ അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധവുമായി രക്ഷകര്‍ത്താക്കള്‍. മുന്‍ വര്‍ഷങ്ങളേക്കാള്‍ 34 ഒമാനി റിയാലിന്റെ വര്‍ദ്ധനവാണ് വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് ഈ വര്‍ഷത്തെ ഫീസില്‍ ചുമത്തിയിരിക്കുന്നത്. ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സ്കൂള്‍ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ അഞ്ഞൂറിലധികം രക്ഷാകര്‍ത്താക്കളാണ് കഴിഞ്ഞ ദിവസം പ്രവൃത്തി ദിനമായിരുന്നിട്ടുകൂടി രാവിലെ മുതല്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ ഫീസ് വര്‍ദ്ധനവ് അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ ഡി.എന്‍. റാവു പറഞ്ഞു. ട്യൂഷന് ഫീസ് ഇനത്തില്‍ മാസം രണ്ടു ഒമാനി റിയല്‍ വീതവും കലാ-സാംസ്കാരിക വിനോദ ഉപാധികള്‍ക്കായി വര്‍ഷത്തില്‍ 10 ഒമാനി റിയലുമായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
വിപണിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്നത് മൂലം തൊഴിലുടമകള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ദ്ധനവ് ഒരിക്കലും അംഗകരിക്കാന്‍ സാധിക്കുകയില്ലെന്നാണ് രക്ഷകര്‍ത്താക്കളുടെ നിലപാട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.