
മസ്കത്ത്: ബുര്‍ജ് സഹ്വ പാര്‍ക്കില്‍ പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാന്‍ തീരുമാനം. അടുത്ത മാസം ആദ്യം മുതലാണ് ഫീസ് ഈടാക്കുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. പാര്‍ക്കിന്റെ ഭാഗമായ പാര്‍ക്കിങ്ങില്‍ പലരും വാഹനങ്ങള്‍ ദിവസങ്ങളോളം നിര്‍ത്തിയിട്ട് പോകുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനായാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്ന് മസ്കത്ത് നഗരസഭ പറഞ്ഞു.
വിമാനയാത്രക്കാര്‍ ഇവിടെ ദിവസങ്ങളോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സാഹചര്യം നിലനിന്നിരുന്നു. വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് ലാഭിക്കുന്നതിനായുള്ള ഈ നീക്കത്തിന് തടയിടാന്‍ മസ്കത്ത് നഗരസഭ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് നാലു മുതല്‍ 12 വരെ മാത്രമേ ഇവിടെ പാര്‍ക്കിങ് പാടുള്ളൂ.
വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ഒമ്പത് മുതല്‍ അര്‍ധരാത്രി പന്ത്രണ്ട് വരെ പാര്‍ക്ക് ചെയ്യാം. നിശ്ചിത സമയക്രമങ്ങളില്‍ അല്ലാതെ ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നഗരസഭ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യാറുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.