Currency

ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചില്‍ ഗതാഗതനിയന്ത്രണം

സ്വന്തം ലേഖകന്‍Thursday, November 7, 2019 3:17 pm

ദോഹ: ഖലീഫ അവന്യൂവിലെ ബാനി ഹാജര്‍ ഇന്റര്‍ചേഞ്ചിലെ ഏതാനും ഭാഗത്തെ പാത നാളെ മുതല്‍ അടയ്ക്കും. നാളെ മുതല്‍ 10 വരെയും 15 മുതല്‍ 17 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ഗതാഗത നിയന്ത്രണം. ദുഖാന്‍ മുതല്‍ ദോഹ വരെ ഒരു കിലോ മീറ്റര്‍ നീളുന്ന സര്‍വീസ് റോഡാണ് അടയ്ക്കുന്നത്.

കൂടാതെ ബാനി ഹാജറിലേക്ക് ദുഖാനില്‍ നിന്നുള്ളതും ബാനി ഹാജറില്‍ നിന്ന് ദോഹയിലേക്കുള്ള വളയുന്ന പാതയും (ലൂപ്സ്) അടയ്ക്കും. ദുഖാനില്‍ നിന്ന് ബാനി ഹാജറിലേക്ക് സര്‍വീസ് റോഡിലൂടെ വരുന്നവര്‍ ദുഖാന്‍ റോഡിലൂടെ നേരെ തന്നെ സഞ്ചരിച്ച് ഗരാഫത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലെത്തി അവിടെ നിന്ന് യു ടേണ്‍ എടുത്ത് ബാനി ഹാജറിലെത്തണം.

ബാനി ഹാജറില്‍ നിന്ന് ദോഹയിലേക്ക് അല്‍ ഷഹ്മ സ്ട്രീറ്റിലൂടെ വരുന്നവര്‍ വലത്തേക്കുള്ള പാതയിലേക്ക് തിരിഞ്ഞ് അല്‍ വജ്ബ ഇന്റര്‍ചേഞ്ചിലെത്തി അവിടെ നിന്ന് യു ടേണ്‍ എടുത്ത് ദോഹയിലേക്ക് വരണം. റോഡ് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x