
ന്യൂഡല്‍ഹി: ലോകത്തെവിടെയുമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 48 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എംബസികള്‍ വഴി വിദേശത്ത് വച്ച് തന്നെ പാസ്പോര്‍ട്ട് ലഭിക്കാനുള്ള പദ്ധതിക്ക് തുടക്കമായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ നിന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസിയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ രണ്ടാംഘട്ടമാണ് അമേരിക്കയിലെ വാഷിംഗ്ടണില്‍ തുടക്കം കുറിച്ചത്. പൂര്‍ണ്ണമായും ഡിജിറ്റല്‍ വത്കരിച്ച പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാകും വിദേശത്ത് സജ്ജമാക്കുകയെന്നും ഇന്ത്യയിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാര്‍ച്ചോടെ പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ ഇന്ത്യയിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണം 543 ആകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.