
മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില 38 ഡിഗ്രിക്ക് മുകളിലാണെങ്കില്‍ കോവിഡ്-19 പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഒമാന്‍ വിമാനത്താവള കമ്പനിയാണ് യാത്രക്കാര്‍ക്കായുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പിസിആര്‍ പരിശോധനക്ക് മസ്‌കത്ത്, സലാല രാജ്യാന്തര വിമാനത്താവളങ്ങളില്‍ സൗകര്യം ഉപയോഗപ്പെടുത്താനാകും. മസ്‌കത്ത് വിമാനത്താവളത്തിലെ പി5 പാര്‍ക്കിംഗ് കേന്ദ്രത്തിലും സലാല വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിലുമാണ് പിസിആര്‍ പരിശോധനാ സൗകര്യമുള്ളത്. വിമാനത്താവളങ്ങളില്‍ 19 ഒമാനി റിയാലാണ് പരിശോധനാ നിരക്ക്. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. https://covid19.emushrif.om വെബ്‌സൈറ്റില്‍ പരിശോധനാ ഫലം ലഭിക്കും.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മുമ്പുവരെ വിമാനത്താവളത്തില്‍ എത്തണം. രോഗ ലക്ഷണങ്ങളുള്ളവര്‍ യാത്ര ഒഴിവാക്കണം. യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളത്തില്‍ പ്രവേശനം. ഭിന്നശേഷിക്കാര്‍ക്കൊപ്പം സഹായികളെ പ്രവേശിപ്പിക്കും.
വിമാനത്താവളത്തിലും യാത്രയിലും മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണമെന്നും ഒമാന്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ അറിയിച്ചു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.