Currency

അജ്ഞാത ഫോണ്‍ സന്ദേശങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുത്: സിആര്‍എ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, May 3, 2017 1:05 pm

സേവന ദാതാക്കളില്‍ നിന്നാണു വിളിക്കുന്നതെന്ന വ്യാജേന വാട്‌സാപ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ മുഖേന ഉപഭോക്താക്കള്‍ക്കു ധാരാളം ഫോണ്‍വിളികളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ഫോണിലൂടെ ആവശ്യപ്പെടുന്നത്.

 

ദോഹ: ഫോണില്‍ വിളിക്കുന്ന അപരിചിതരുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സിആര്‍എ)യുടെ മുന്നറിയിപ്പ്. ഇത്തരം അജ്ഞാത ഫോണ്‍ വിളികളെ കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സിആര്‍എയുടെ മുന്നറിയിപ്പ്.

അപരിചിതരുടെ ഫോണ്‍കോളില്‍ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ഒരു വിവരങ്ങളും കൈമാറരുതെന്ന് സിആര്‍എ അറിയിച്ചു. സേവന ദാതാക്കളില്‍ നിന്നാണു വിളിക്കുന്നതെന്ന വ്യാജേന വാട്‌സാപ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ മുഖേന ഉപഭോക്താക്കള്‍ക്കു ധാരാളം ഫോണ്‍വിളികളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ഫോണിലൂടെ ആവശ്യപ്പെടുന്നത്. ഇത്തരം ഫോണ്‍വിളികള്‍ പൂര്‍ണമായും വ്യാജമാണെന്നും ഈ കെണിയില്‍പ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സിആര്‍എ അറിയിച്ചു.

വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉപഭോക്താക്കള്‍ ഉടന്‍ സേവന ദാതാക്കള്‍ക്കു വിവരങ്ങള്‍ കൈമാറണം. ഇത്തരം അജ്ഞാത ഫോണ്‍ വിളികള്‍ കുറയ്ക്കാനായി സിആര്‍എ സേവന ദാതാക്കളുമായി ചര്‍ച്ച നടത്തി വരികയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x