വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇലക്ട്രിക് കാറുകളോ സമാന ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളോ വാങ്ങേണ്ടിവരും. ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നുവേണ്ട വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വ്യവസായത്തെ ഇല്ലാതാക്കുമെന്നും ടോണി സെബ ചൂണ്ടിക്കാട്ടുന്നു.
എട്ടുവര്‍ഷത്തിനുള്ളില്‍ തന്നെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാവുമെന്ന് പുതിയ പഠനം. സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോള എണ്ണ വ്യവസായം അവസാനിച്ചു കൊണ്ടിരിക്കുകയാണെന്നും ഏകദേശം 2030 ഓടെ എണ്ണകച്ചവടം ഭൂലോകത്ത് നിന്ന് ഇല്ലാതാവുമെന്നും, തുടര്‍ന്ന് ഇനിയുള്ള കാലം വൈദ്യുതിയുടെ സഹായത്തോടെയാവും യാത്രയെന്നും ഗവേഷകനായ ടോണി സെബ പറയുന്നു.
വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇലക്ട്രിക് കാറുകളോ സമാന ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളോ വാങ്ങേണ്ടിവരും. ഇലക്ട്രിക് കാറുകള്‍, ബസുകള്‍, ട്രക്കുകള്‍ എന്നുവേണ്ട വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വ്യവസായത്തെ ഇല്ലാതാക്കുമെന്നും ടോണി സെബ ചൂണ്ടിക്കാട്ടുന്നു.
2020-30 കാലത്തെ ഗതാഗതസംവിധാനത്തെ കുറിച്ചൊരു പുനര്‍ചിന്തയെന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എണ്ണയിലോടുന്ന വാഹനങ്ങള്‍ക്ക് വെറും മൂന്നരലക്ഷം കിലോമീറ്റര്‍ പോലും ആയുസ് ലഭിക്കുന്നില്ല. അതേസമയം വൈദ്യുതിവാഹനങ്ങളുടെ ആയുസ് 16 ലക്ഷത്തിലധികമാണെന്നും പഠനത്തില്‍ പറയുന്നു.
ലോകവ്യാപകമായി 2025 ഓടെ ബസ്, കാറ്, ട്രാക്ടര്‍, വാനുകള്‍ തുടങ്ങി എല്ലാം ഇലക്ട്രിക് വാഹനങ്ങളായി മാറും. ഡിജിറ്റല്‍ കാമറയുടെ വരവോടെ ഫിലിം ഉപയോഗം ഇല്ലാതായത് പോലെയാണ് ഗതാഗത വിപണിയില്‍ വരാന്‍ പോകുന്ന വന്‍ മാറ്റത്തെ വിഗദ്ധര്‍ നിരീക്ഷിക്കുന്നത്. നിലവില്‍ ഓഡി, ഫോക്‌സ്‌വാഗന്‍ , മെര്‍സിഡസ് ബെന്‍സ്, വോള്‍വോ തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നു കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.