നവംബര്‍ ഒന്നുമുതല്‍ പെട്രോള്‍ 91 ഒക്ടെയിന്‍ പ്രീമിയം ഗ്യാസോലിന്‍ ഒരു ലിറ്റിന് 1.35 റിയാലും സൂപ്പര്‍ 95 ഒക്ടെയിന്‍ ഗാസോലിന് 1.45 റിയാലും നൽകേണ്ടിവരും. അതേസമയം ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ദോഹ: ഖത്തറിലെ നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ പത്തുദിര്‍ഹത്തിന്റെ വര്‍ധനയാണ് ഉണ്ടാകുക. നവംബര്‍ ഒന്നുമുതല്‍ പെട്രോള്‍ 91 ഒക്ടെയിന്‍ പ്രീമിയം ഗ്യാസോലിന്‍ ഒരു ലിറ്റിന് 1.35 റിയാലും സൂപ്പര്‍ 95 ഒക്ടെയിന്‍ ഗാസോലിന് 1.45 റിയാലും നൽകേണ്ടിവരും. അതേസമയം ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
കഴിഞ്ഞമാസത്തെ ലിറ്ററിന് 1.40 റിയാല്‍ എന്ന അതേ വില തന്നെയായിരിക്കും നവംബർ മാസത്തിലും ഡീസലിന്. കഴിഞ്ഞ ആഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് മാസങ്ങളിൽ പെട്രോൾ വില അഞ്ച് ദിർഹം കുറവായിരുന്നു. അതാണിപ്പോൾ നവംബറിൽ പത്ത് ദിരഹ് വർധിച്ചിരിക്കുന്നത്. ജനവരിയിലാണ് മാസാമാസം ഇന്ധനവില പുതുക്കി നിർണ്ണയിക്കാൻ ഖത്തർ തീരുമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.