
ദോഹ: പത്തുദിവസത്തെ ഈദ് അവധിക്കാലത്ത് രാജ്യത്തെ വിവിധ പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര (പിഎച്ച്സി)ങ്ങളില്‍ ചികില്‍സ തേടിയത് 22,289 പേര്. ഇതില്‍ 18,182 പേരും ജനറല്‍ മെഡിസിന് വിഭാഗത്തിലാണ് എത്തിയത്. 2,008 പേര് ദന്തപരിശോധന വിഭാഗത്തില്‍ എത്തി.
ഒഫ്താല്‍മോളജി വിഭാഗത്തില്‍ 220 പേരും ചികില്‍സതേടി. അബു ബേക്കര്‍ അല്‍ സിദ്ദിഖ്, അല്‍ ഷമാല്‍, അല്‍ ഷഹാനിയ, കാബാന്‍, ഗരാഫ എന്നിവിടങ്ങളിലെ എമര്‍ജന്‍സി വിഭാഗങ്ങളിലാണ് ബാക്കിയുള്ളവരെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.