ഇതോടൊപ്പം ട്രാഫിക് നിയമലംഘനം കണ്ടെത്തുന്ന പക്ഷം ഉടൻ തന്നെ വാഹനയുടമയുടെ മൊബൈലിലേക്ക് മെസേജ് ലഭ്യമാക്കുന്ന സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
ദോഹ: ഖത്തറിൽ ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും കൂടുതൽ തുക പിഴയായി ഈടാക്കും. നിലവിൽ QR500 ആണ് പിഴയായി ഈടാക്കുന്നത്. ഇത് താരതമ്യേന കുറഞ്ഞ പിഴയാണെന്ന് കണ്ടാണ് പിഴതുക വർധിപ്പിക്കുന്നത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക് ഇതുസംബന്ധിച്ച നിർദേശം സമർപ്പിച്ചിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കൂടുതൽ റാഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് നിയമലംഘനം കണ്ടെത്തുന്ന പക്ഷം ഉടൻ തന്നെ വാഹനയുടമയുടെ മൊബൈലിലേക്ക് മെസേജ് ലഭ്യമാക്കുന്ന സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ റോഡിലെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ രക്ഷിതാക്കളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.