Currency

ഒമാനില്‍ ഭൂസ്വത്ത് വാങ്ങാന്‍ വിദേശികള്‍ക്ക് അനുമതിക്ക് സാധ്യത

സ്വന്തം ലേഖകന്‍Saturday, June 2, 2018 11:52 am

മസ്‌കത്ത്: ഒമാനില്‍ ഭൂസ്വത്ത് വാങ്ങാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സജീവ പരിഗണനയിലാണെന്ന് പാര്‍പ്പിട മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകള്‍ക്കുള്ളില്‍ മാത്രമുള്ള അനുമതി, പ്രത്യേകം നിശ്ചയിച്ച മറ്റു മേഖലകളിലും നല്‍കാനാണ് ആലോചന.

നിയമം നടപ്പാകുന്നതോടെ 20 വര്‍ഷത്തിലേറെയായി ഇവിടെ താമസിച്ചുവരുന്ന വിദേശികള്‍ക്ക് സ്വന്തം ഉടമസ്ഥതയില്‍ ഭൂമി വാങ്ങാനും കെട്ടിടം നിര്‍മിക്കാനും അനുമതി ലഭിക്കും. നിലവില്‍ ഒമാനില്‍ സ്വന്തമായി വീടുള്ള ഒട്ടേറെ വിദേശികളുണ്ട്. എന്നാല്‍ ഭൂമിയുടെ അവകാശം ഇവര്‍ക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x