Currency

പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്നും പങ്കെടുക്കുന്നത് 100 പേർ

സ്വന്തം ലേഖകൻSunday, November 27, 2016 7:37 pm

പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്നും 100 പേർ പങ്കെടുക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ ബംഗളൂരുവിലാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുക.

ദോഹ: പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്നും 100 പേർ പങ്കെടുക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജനുവരി ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ ബംഗളൂരുവിലാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുക. ഖത്തറില്‍ നിന്നും പ്രതിനിധികളായി പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ എംബസി നിർദേശം നൽകിയിട്ടുണ്ട്.

നിലവില്‍ തൊണ്ണൂറോളം പേരാണ് ഖത്തറിൽ പ്രവാസി ഭാരതീയ ദിവസിന് പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വ്യത്യസ്തമായ രീതിയിലാണ് ഈ വര്‍ഷം പ്രവാസി ഭാരതീയ ദിവസം സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം യൂത്ത് പ്രവാസി ദിവസ് ആയിരിക്കും. രണ്ടാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യപ്രഭാഷണം നടത്തും. നിക്ഷേപകരുടെ സംഗമങ്ങള്‍ ഉള്‍പ്പെടെ ഈ ദിവസമാണ് നടക്കുക. മൂന്നാം ദിവസം പ്ലീനറി സെഷനില്‍ വിവിധ ചര്‍ച്ചകള്‍ നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x