
മസ്‌കത്ത്: പ്രവാസി ക്ഷേമനിധിയിലേക്ക് ഇനി മുതല്‍ ഒമാനില്‍ നിന്ന് നേരിട്ട് പണമടയ്ക്കാം. ക്ഷേമനിധിയില്‍ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് പണമടയ്ക്കാവുന്നതാണ്. ഒമാനിലെ മുസന്ദം എക്സ്ചേഞ്ചുകളിലാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. പ്രതിമാസ തവണകളായോ ഒരു വര്‍ഷത്തേക്കോ അഞ്ചു വര്‍ഷത്തേക്കോ ഇതുവഴി പണം അടയ്ക്കാവുന്നതാണ്.
മറ്റിടങ്ങളില്‍നിന്ന് അംഗത്വമെടുത്തവര്‍ക്കും അംഗത്വ നമ്പര്‍ നല്‍കിയാല്‍ പണമടയ്ക്കാന്‍ ഇതില്‍ സൗകര്യമുണ്ടാകും. എക്സ്ചേഞ്ച് വഴി കേരള സര്‍ക്കാരിന്റെ പ്രവാസിക്ഷേമനിധിയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അംഗത്വ കാര്‍ഡുകളുടെ വിതരണവും തുടങ്ങിയതായി പ്രവാസിക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.