Currency

വിദ്യാര്‍ഥികളില്‍ സാംക്രമിക രോഗങ്ങള്‍: മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍

സ്വന്തം ലേഖകന്‍Monday, September 10, 2018 5:15 pm

ദോഹ: രാജ്യത്തെ സ്‌കൂളുകള്‍ വേനലവധി കഴിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കെ വിദ്യാര്‍ത്ഥികളില്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍. പല രാജ്യങ്ങളില്‍ വേനലവധി ചെലവഴിച്ചതിന് ശേഷമാണ് കുട്ടികള്‍ സ്‌കൂളുകളില്‍ എത്തുന്നത്. സാധാരണയായി ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ജലദോഷം, കണ്ണ് രോഗങ്ങള്‍, ത്വഗ്‌രോഗങ്ങള്‍ തുടങ്ങി നാല് തരത്തിലുള്ള രോഗങ്ങളാണ് ഇക്കാലത്ത് കണ്ടുവരാറുള്ളതെന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. ത്വാരിഖ് ഉബൈദാന്‍ വ്യക്തമാക്കി. ഇവ ഒരാളില്‍ നിന്ന് അടുത്ത ആളിലേക്ക് എളുപ്പത്തില്‍ പകരാന്‍ സാധ്യതയുള്ളതാണ്.

അസുഖം ബാധിച്ച കുട്ടികളെ രോഗം മാറുന്നതിന് മുമ്പ് സ്‌കൂളുകളിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലത്. രക്ഷിതാക്കള്‍ നിര്‍ബന്ധമായും കുട്ടികളുടെ ബാഗുകളില്‍ ടിഷ്യൂ പേപ്പറുകളോ ടവ്വലുകളോ നല്‍കണം. തുമ്മല്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ മറ്റുള്ളവരുടെ ശരീരത്തിലേക്ക് തെറിക്കാതിരിക്കാന്‍ നാപ്കിന്‍ കൊണ്ട് വായ പൊതിഞ്ഞ് വെക്കാന്‍ കുട്ടികളോട് പ്രത്യേകം നിര്‍ദേശിക്കണം. കൈകള്‍ കൃത്യമായി വൃത്തിയാക്കിയാല്‍ തന്നെ 90 ശതമാനം രോഗവും തടയാന്‍ സാധിക്കുമെന്ന് ഡോ.ബമഹ്മൂദ് ദറൈനി അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x