ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്കാണ് ഒരു മാസത്തേക്ക് പ്രൈസ് കാപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് മിനിസ്ട്രി ഓഫ് ഇക്കണോമി ആന്‍ഡ് കൊമേഴ്സ് ഉത്തരവിറക്കിയത്. ഷോപ്പിങ് മാളുകളുടേയും വന്‍കിട റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളുടേയും സഹകരണത്തോടെയാണ് മന്ത്രാലയം ഉത്പന്നങ്ങള്‍ക്ക് പ്രൈസ് കാപ്പ് പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളത്.
ദോഹ: റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങവെ ഖത്തറില്‍ 50,000 ഉത്പന്നങ്ങള്‍ക്ക് പ്രൈസ് കാപ്പ് ഏര്‍പ്പെടുത്തി. ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്കാണ് ഒരു മാസത്തേക്ക് പ്രൈസ് കാപ്പ് ഏര്‍പ്പെടുത്തിക്കൊണ്ട് മിനിസ്ട്രി ഓഫ് ഇക്കണോമി ആന്‍ഡ് കൊമേഴ്സ് ഉത്തരവിറക്കിയത്. ഷോപ്പിങ് മാളുകളുടേയും വന്‍കിട റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളുടേയും സഹകരണത്തോടെയാണ് മന്ത്രാലയം ഉത്പന്നങ്ങള്‍ക്ക് പ്രൈസ് കാപ്പ് പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളത്.
പോള്‍ട്രി, മുട്ട, ശീതീകരിച്ച ഇറച്ചി ഉത്പന്നങ്ങള്‍, പാല്‍, പാലുത്പന്നങ്ങള്‍, ടീ, കോഫീ ഉത്പന്നങ്ങള്‍, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങള്‍ പ്രൈസ് കാപ്പ് ഏര്‍പ്പെടുത്തിയവയില്‍പ്പെടും. എട്ടുതരം ഫ്രൂട്ട് ജാമുകള്‍, രണ്ടുതരം തേന്‍, രണ്ടുതരം പനീര്‍, നാലുതരം ഹോട്ട് സോസുകള്‍, അഞ്ചുതരം കസ്റ്റാര്‍ഡ് പൗഡറുകള്‍, സ്‌ട്രോബറി ജല്ലികള്‍, അല്‍ അലി പൈനാപ്പിള്‍ സിറപ്പുകള്‍, സ്ലൈസുകള്‍, കാരമല്‍ ക്രീം, പായ്ക്കറ്റിലാക്കിയ ട്യൂണ മല്‍സ്യം, വിവിധ കമ്പനികളുടെ കുടിവെള്ളം, ഗാര്‍ബേജ് ബാഗുകള്‍, മേശവിരിപ്പുകള്‍, ഭക്ഷണം പൊതിയുന്നതിനുള്ള അലൂമിനിയം ടിഷ്യൂ, കൈ തുടയ്ക്കാനുള്ള ടിഷ്യൂ പേപ്പറുകള്‍, വിവിധതരം പീസ്തകള്‍ എന്നിവയ്‌ക്കെല്ലാം വില കുറച്ചിട്ടുണ്ട്
കടയുടമകള്‍ ഉത്പ്പന്നങ്ങള്‍ക്ക് അധികവില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റമദാന്‍ മാസം തീരുംവരെ പരിശോധനകള്‍ ഉണ്ടവും. പരാതിയുള്ളവര്‍ക്ക് 16001 എന്ന കോള്‍ സെന്റര്‍ നമ്പറിലോ മന്ത്രാലയത്തിന്റെ ട്വിറ്റര്‍, ഫേസ്ബുക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയോ അധികൃതരെ പരാതി അറിയിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.