
ദോഹ: ഖത്തറില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററുകളിലെ നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഗവണ്മെന്റ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയം നിര്‍ദേശിക്കുന്ന വിലവിവരപ്പട്ടിക അംഗീകരിക്കുന്നവരുടെ ലൈസന്‍സുകള്‍ മാത്രമേ പുതുക്കി നല്കുകയുള്ളൂവെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. നിലവിലെ നിരക്കില്‍ നിന്ന് പത്ത് ശതമാനം മുതല്‍ അറുപത് ശതമാനം വരെ കുറക്കണമെന്ന തീരുമാനം മന്ത്രാലയം ഉടന്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സ്വകാര്യ മേഖലയിലെ മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഉടമകള്‍ അടുത്ത ആഴ്ച ചേംബര്‍ ഓഫ് കേമേഴസ് അധികൃതരുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചതായി അറിയുന്നു. സ്വകാര്യ മേഖലയിലെ മെഡിക്കല്‍ സെന്ററുകള്‍ രോഗികളുടെ കീശ മുറിക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ വിവിധ പ്രാദേശിക മാധ്യമങ്ങള്‍ ഉന്നയിച്ചിരുന്നു. ഗവണ്മെന്റ് നിരീക്ഷണം ഈ മേഖലയില്‍ ശക്തമാക്കണമെന്ന ആവശ്യമാണ് പൊതുവെ ഉയര്‍ന്നിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.