
മസ്കത്ത്: ദോഫാറിലെ പ്രധാന കടല്സമ്പത്തായ സഫേലയുടെ വിളവെടുപ്പ് രണ്ടു വര്‍ഷത്തേക്ക് നിരോധിച്ചു. ഏതാനും വര്‍ഷങ്ങളിലായി സഫേലയുടെ സാന്നിധ്യം ദോഫാര്‍ തീരത്ത് കുത്തനെ കുറയുന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഷിക-ഫിഷറീസ് മന്ത്രാലയത്തിന്റെ തീരുമാനം. ഈ വര്‍ഷത്തെ വിളവെടുപ്പ് സീസണ് ഡിസംബര്‍ ഏഴിന് ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.
സഫേല കൈവശം വെക്കുന്നതും വില്പന നടത്തുന്നതും വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും കയറ്റുമതി ചെയ്യുന്നതും വാഹനങ്ങളില്‍ കൊണ്ടുപോകുന്നതുമെല്ലാം നിരോധനപരിധിയില്‍ വരും. ഫിഷിങ് കമ്പനികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് നല്‍കും. ഇവര്‍ക്ക് മത്സ്യബന്ധന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത അളവിലുള്ള സഫേല കൈവശം വെക്കാനും ഇടപാടുകള്‍ക്കും സാധിക്കും.
സഫേല സമ്പത്തിന്റെ പുനരുല്‍പാദനത്തിന് നടപടി വേണമെന്ന് അടുത്തിടെ നടന്ന സര്‍വേകളിലും പഠനങ്ങളിലും മനസ്സിലായിരുന്നു. പശ്ചിമേഷ്യയില്‍ സലാല തീരത്ത് മാത്രം കാണപ്പെടുന്ന സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.