
കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ വിദേശികളെയും സ്മാര്‍ട് ആക്കാന്‍ പദ്ധതി വരുന്നു. വ്യക്തിഗത വിവരങ്ങള്‍ മുഴുവന്‍ സിവില്‍ ഐഡി കാര്‍ഡിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. തുടക്കമെന്ന നിലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം ഇ-സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതിക്ക് തുടക്കമായി.
കുവൈത്തിനെ മേഖലയിലെ വാണിജ്യ-സാമ്പത്തിക ഹബ് ആക്കി മാറ്റുക എന്ന അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ കാഴ്ചപ്പാടിലേക്കുള്ള പ്രയാണമാണ് പ്രാവര്‍ത്തികമാക്കുന്നത്. മുപ്പത് ലക്ഷം വിദേശികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി ഓഫിസ് കയറിയിറങ്ങുന്നതിന് പകരം മൊബൈല്‍ ആപ്പ് വഴി സേവനം ഉപയോഗപ്പെടുത്താനാകും.
കടലാസ് ജോലികള്‍ ഇല്ലാതാകുന്നുവെന്നതിനു പുറമെ സമയലാഭവും ഉണ്ടാകും. പുതിയ സംവിധാനം ഏര്‍പ്പെടുത്തുമ്പോഴും സേവന നിരക്കില്‍ മാറ്റമുണ്ടാകില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഒരു ദിനാറും സ്വകാര്യമേഖലയിലെ തൊഴിലാളിക്ക് നാല് ദിനാറും (തൊഴിലുടമ വഹിക്കണം) കുടുംബാംഗത്തിന് ഒരു ദിനാറുമാണ് സേവന നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.