
ദോഹ: പാസ്പോര്‍ട്ട് നിറം മാറ്റത്തില്‍ പ്രതിഷേധിച്ച് ദോഹയില്‍ ബഹുജനസംഗമം നടത്തി. പൗരന്മാരെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന ഖത്തറില്‍ നടന്ന ബഹുജനസംഗമം അഭിപ്രായപ്പെട്ടു. ദോഹയിലെ കള്‍ച്ചറല്‍ഫോറം ആസ്ഥാനത്ത് വെച്ച് നടന്ന ബഹുജന സംഗമത്തില്‍ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
നിറം മാറുന്ന പൗരത്വം എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ദോഹയില്‍ പരിപാടി സംഘടിപ്പിച്ചത്. രണ്ട് തരം പാസ്പോര്‍ട്ട് എന്ന ആശയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പരാതി നല്‍കാനും അവസരമൊരുക്കിയിട്ടുണ്ട്. പ്രവാസികളുടെ സുപ്രധാനരേഖയായ പാസ്പോര്‍ട്ട് തരം തിരിക്കുന്നതിലൂടെ മറുനാട്ടിലും സ്വന്തം പൗരന്മാരെ വിലകുറഞ്ഞവരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.