Currency

സൗജന്യ പണം കൈമാറ്റവുമായി ഖത്തര്‍ തപാല്‍ വകുപ്പ്

സ്വന്തം ലേഖകന്‍Friday, January 27, 2017 2:21 pm

എല്ലാ രാജ്യത്തെയും പ്രവാസികള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചില രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

ദോഹ: സൗജന്യ പണമയയ്ക്കല്‍ സേവനവുമായി ഖത്തര്‍ തപാല്‍ വകുപ്പ്. എന്നാല്‍ എല്ലാ രാജ്യത്തെയും പ്രവാസികള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചില രാജ്യങ്ങളില്‍ നിന്നുളള പ്രവാസികള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവുക.

സൗഅടുത്തമാസം അവസാനം വരെയാണ് ഈ സൗജന്യം ലഭ്യമാകുക. ഫിലിപ്പൈന്‍സ്, മൊറോക്കോ, ടുണീഷ്യ, ജിബൂട്ടി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഈ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാവരും ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x