Currency

സൈബര്‍ ആക്രമണം; ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, January 24, 2017 11:56 am

വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാരുടെ ആക്രമണത്തില്‍പ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ജാഗ്രത പാലിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.

ദോഹ: ആഗോളവ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാരുടെ ആക്രമണത്തില്‍പ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ജാഗ്രത പാലിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.

കുറ്റവാളികള്‍ രാജ്യാന്തര ബന്ധമുള്ള സൈബര്‍ സംഘത്തില്‍ കണ്ണികളാണെന്നും അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം ഡയറക്ടര്‍ കേണല്‍ അലി അസ്സം അല്‍ കുബൈസി അറിയിച്ചു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് ഓണ്‍ലൈന്‍ വഴി സുപ്രാധാന വിവരങ്ങള്‍ മിക്കവരും കൈമാറുന്നത്. എന്നാല്‍ ഹാക്കര്‍മാരെ സംബന്ധച്ചിടത്തോളം ഏറ്റവും എളുപ്പത്തില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നിയമമനുസരിച്ചു സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്കു ഒരു ലക്ഷം റിയാല്‍ വരെ പിഴയും മൂന്നു വര്‍ഷം ജയില്‍വാസവുമാണ് ശിക്ഷ ലഭിക്കുക. സൈബര്‍ കുറ്റങ്ങള്‍ സംബന്ധിച്ച കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മറ്റു നിയമ സഹായങ്ങള്‍ക്കും സി.ഐ.ഡി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്ലില്‍ നേരിട്ടോ, മെട്രാഷ് 2 വഴിയോ, 66815757 എന്ന ഹോട് ലൈന്‍ നമ്പറിലോ ബന്ധപ്പെടണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x